
കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു, ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ എം ധാരണാപത്രം കൈമാറുന്ന ചടങ്ങിൽ.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബി.പി.സി.എൽ) അക്കാദമിക–വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതായി ധാരണാപത്രം (MoU) പുതുക്കി ഒപ്പുവച്ചു.
കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ. യു, ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ എം. ചേർന്നാണ് ധാരണാപത്രം ഒപ്പുവച്ചത്.
കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പാണ് 2019ൽ ഒപ്പുവെച്ച ധാരണാപത്രം വീണ്ടും പുതുക്കി ഒപ്പുവെക്കുന്നതിന് ഏകോപന ചുമതല വഹിച്ചത്. സംയുക്ത ഗവേഷണവും വികസന പ്രവർത്തനങ്ങളും, കൺസൾട്ടൻസി സേവനങ്ങൾ, സ്പോൺസർഡ് പദ്ധതികൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥി ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ അക്കാദമിക–വ്യവസായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കുസാറ്റ് സിണ്ടിക്കേറ്റ് അംഗവും CIRM ഡയറക്ടറുമായ ഡോ. ജി. സന്തോഷ്കുമാർ, സിണ്ടിക്കേറ്റ് അംഗവും സ്കൂൾ ഓഫ് മാനേജ്മന്റ് സ്റ്റഡീസ് പ്രൊഫസറുമായ ഡോ. ഡി. മാവൂത്, ഷിപ്പ് ടെക്നോളജി വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. എ മതിയഴകൻ, IQAC ഡയറക്ടർ ഡോ. സാം തോമസ്, ഷിപ്പ് ടെക്നോളജി വിഭാഗം റിട്ട. പ്രൊഫസറും മുൻ KTU വൈസ് ചാൻസലറുമായിരുന്ന ഡോ. കെ ശിവപ്രസാദ്, ബി.പി.സി.എൽ അഡ്വൈസറി സർവീസ് വകുപ്പ് ചീഫ് ജനറൽ മാനേജർ സിബി ഇഗ്നേഷ്യസ്, ജനറൽ മാനേജർ രൂപേഷ് എം, സീനിയർ മാനേജർ സനൽ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







